വിമ്പിള്‍ഡണ്‍ ; ആദ്യ റൗണ്ടില്‍ തന്നെ മറിയ ഷറപ്പോവ പുറത്ത്‌

maria sharapova

ലണ്ടന്‍ : വിമ്പിള്‍ഡണ്‍ ടെന്നിസില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി മറിയ ഷെറപ്പോവ. 2004 ലെ വിമ്പിള്‍ഡണ്‍ ജേതാവായിരുന്ന മറിയ ആദ്യമായാണ് ഫസ്റ്റ് റൗണ്ടില്‍ തന്നെ മത്സരത്തില്‍ നിന്നും പുറത്താകുന്നത്. റഷ്യന്‍ താരം വിറ്റാലിയയോടാണ് താരം പരാജയപ്പെട്ടത്. സ്‌കോര്‍ 6-7(3) 7-6(3) 6-4. 24ാം സീഡ് താരമായ മറിയ അഞ്ച് ഗ്രാന്റ് സ്ലാം കിരീടമുള്‍പ്പടെ നേടിയിട്ടുണ്ട്.

27 കാരിയായ വിറ്റാലിയ ചികിത്സയുടെ ഭാഗമായി മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍, ട്രെയിനറുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മത്സരത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.

ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.

Top