വിംബിള്‍ഡണ്‍ പുരുഷ ഫൈനല്‍; ജോക്കോവിച്ചും ആന്‍ഡേഴ്‌സണും നേര്‍ക്കുനേര്‍

novak

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ടെന്നിസില്‍ ഇന്ന് നൊവാക് ജോക്കോവിച്ച് കെവിന്‍ ആന്‍ഡേഴ്‌സണെ ഫൈനലില്‍ നേരിടും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 3-6, 7-6, 3-6, 10-8.

ടൂര്‍ണമെന്റില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചാണ് ആന്‍ഡേഴ്സണ്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. പവര്‍ ടെന്നീസിന്റെ സൗന്ദര്യമായിരുന്നു ആന്‍ഡേഴ്സണ്‍ കാഴ്ചവെച്ചത്. യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായ ആന്‍ഡേഴ്‌സണ്‍, 97 വര്‍ഷത്തിനുശേഷം വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയാണ്.

Top