വിംബിള്‍ഡണ്‍; ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു

ലണ്ടന്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണിന്റെ ഫൈനലില്‍ പ്രവേശിച്ചു. കാനഡയുടെ ഡെന്നിസ് ഷപോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെര്‍ബിയന്‍ താരം തോല്‍പ്പിച്ചത്. ഇറ്റലിയുടെ മാതിയോ ബരേറ്റിനിയാണ് ഫൈനലില്‍ നിലവിലെ ചാംപ്യന്റെ എതിരാളി. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കഷിനെ നേരിടുള്ള സെറ്റുകള്‍ക്കാണ് ബരേറ്റിനി തോല്‍പ്പിച്ചത്.

മൂന്ന് സെറ്റിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ പൊരുതിയാണ് ഷപോവലോവ് കീഴടങ്ങിയത്. സ്‌കോര്‍ 7-6, 7-5, 7-5.  20-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ജോക്കോവിച്ചിന് ബരേറ്റിനിയാണ് എതിരാളി. ഹര്‍കഷിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ബരേറ്റിന് ജയിച്ചത്. സ്‌കോര്‍ 6-3, 6-0, 6-7, 6-4. ആദ്യമായിട്ടാണ് ബരേറ്റിന് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

നാളെ നടക്കുന്ന വനിത ഫൈനലില്‍ ഓസ്ട്രേലിയന്‍ ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും.

 

Top