വിംബിള്‍ഡണ്‍ സെമിയില്‍ ഫെഡറര്‍-നദാല്‍ പോരാട്ടം; ഇരുവരുടേയും ലക്ഷ്യം കിരീടനേട്ടം

വിംബിള്‍ഡണ്‍ സെമിഫൈനല്‍ പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ഏറ്റുമുട്ടല്‍. ഫ്രഞ്ച് ഓപ്പണിലും ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. വിംബിള്‍ഡണില്‍ 2008-ലെ മത്സരത്തിലായിരുന്നു ഇരുവരും ഒടുവില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

നിഷികോരിയെ പരാജയപ്പെടുത്തി വിംബിള്‍ഡണിലെ തന്റെ നൂറാം വിജയം നേടി സെമിയില്‍ എത്തിയ ഫെഡററിന്റെ ലക്ഷ്യം തന്റെ ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടമാണ്. സാ ക്യൂറോയെ തോല്‍പ്പിച്ചാണ് നദാല്‍ സെമിയിലേക്ക് ടിക്കറ്റെടുത്തത്. വിംബിള്‍ഡണില്‍ നദാല്‍ രണ്ടുതവണ ചാമ്പ്യന്‍ ആയിട്ടുണ്ട്. മറ്റൊരു സെമി പോരാട്ടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റയും തമ്മിലാണ്.

Top