വിംബിള്‍ഡണ്‍, വാട്‌സണും അസരങ്കയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു

ലണ്ടന്‍: വിക്ടോറിയ അസരങ്ക വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ കടന്നു.

15-ാം സീഡ് എലീന വെസ്‌നീനയെയാണ് അസരങ്ക വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3, 6-3.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് വിക്ടോറിയ അസരങ്ക. അമ്മയായതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അസരങ്ക 2017-ല്‍ ഇത് രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് പങ്കെടുക്കുന്നത്. മത്സരത്തിനിടെ വെസ്‌നീനയ്ക്ക് ഇടുപ്പിന് പരിക്കേറ്റെങ്കിലും വൈദ്യസഹായം തേടിയ ശേഷം മത്സരം പൂര്‍ത്തിയാക്കി.

ബ്രിട്ടന്റെ ഹീഥര്‍ വാട്‌സണും മൂന്നാം റൗണ്ടില്‍ കടന്നു. ലാത്വിയ താരം അനസ്താസിയ സെവസ്‌തോവയെ പരാജയപ്പെടുത്തിയാണ് വാട്‌സണ്‍ മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. ആദ്യ സെറ്റ് ഒരു ഗെയിംപോലും വഴങ്ങാതെ സ്വന്തമാക്കിയ വാട്‌സണ്‍ ഒരു മണിക്കൂറിനുള്ളില്‍ എതിരാളിയെ വീഴ്ത്തി. സ്‌കോര്‍: 6-0, 6-4.

മൂന്നാം റൗണ്ടില്‍ വാട്‌സണും അസരങ്കയും ഏറ്റുമുട്ടും.

Top