wimbledon 2016 venus and serena williams win double

ലണ്ടന്‍: സിംഗിള്‍സില്‍ 22ാം ഗ്രാന്‍സ്ലാം കിരീടം നേടി ചരിത്ര നേട്ടം കുറിച്ചതിനു പിന്നാലെ സഹോദരി വീനസുമൊത്ത് സെറീന വില്ല്യംസ് വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കീരീടവും സ്വന്തമാക്കി.

അഞ്ചാം സീഡായ യാരോസ്ലാവ ഷ്വദോവ ടൈമിയ ബാബോസ് ജോഡികളെയാണ് വില്ല്യംസ് സഹോദരികള്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കിരീടം നേടിയത്.

ആദ്യ സെറ്റ് 63 എന്ന സ്‌കോറിന് സ്വന്തമാക്കിയ വീനസ്‌സെറീന ജോഡികള്‍ രണ്ടാം സെറ്റ് 64 ന് നേടിയാണ് തങ്ങളുടെ ആറാം വിംബിള്‍ഡണ്‍ കിരീടം പിടിച്ചെടുത്തത്. ഇതിനു മുമ്പ് 2000, 2002, 2008, 2009, 2012 എന്നീ വര്‍ഷങ്ങളിലാണ് വില്ല്യംസ് സഹോദരികള്‍ ഡബിള്‍സ് കിരീടം ചൂടിയത്.

ഇരുവരും ചേര്‍ന്നുള്ള 14ാം ഗ്ലാന്‍സ്ലാം കീരീടം കൂടിയാണ് ഇന്ന് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് സെറീന വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ജലീന കെര്‍ബിനെ പരാജയപ്പെടുത്തി തന്റെ 22ാം ഗ്രാന്‍സ്ലാം കിരീടം നേടി സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.

Top