‘സഹോദരന് വേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാനും തയ്യാറാണ്’; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന യോഗിയുടെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരന് വേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാനും തയ്യാറാണ്. തര്‍ക്കം യോഗിയുടെ മനസ്സില്‍ മാത്രമാണ് ഉള്ളതെന്നും പ്രിയങ്ക പ്രതികരിച്ചു.

രാഹുലും പ്രിയങ്കയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇവര്‍ തന്നെ മതിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

‘യോഗിയും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാവാം എന്നെയും രാഹുലിനെയും കുറ്റം പറയുന്നത്. സഹോദരന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ ഞാന്‍ ഒരുക്കമാണ്. രാഹുലും എനിക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു.

Top