അന്വേഷണത്തോട് സഹകരിക്കാനാകാത്തത് ശാരീരികാസ്വസ്ഥതകള്‍ കാരണം: മെഹുല്‍ ചോസ്‌കി

MEHUL-CHOKSI

ന്യൂഡല്‍ഹി:ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും മെഹുല്‍ ചോക്‌സി. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ഉടനേ ഇന്ത്യയിലേക്ക് എത്തുമെന്നും മെഹുല്‍ ചോക്‌സി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

13,000 കോടി രൂപ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്ത കേസില്‍ നീരവ് മോദിക്കൊപ്പം കൂട്ടുപ്രതിയാണ് മെഹുല്‍ ചോക്‌സി. മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ആന്റിഗ്വയില്‍ കഴിയുന്ന ചോക്‌സിക്ക് റെഡ് കോര്‍ണര്‍ നോട്ടീസിന് പിന്നാലെ ആന്റിഗ്വയില്‍ നിന്ന് പുറത്ത് പോകാനാവാത്ത സ്ഥിതിയാണുള്ളത്.

Top