കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഒരു ബാലാവകാശ പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ കുട്ടികളും കൗമാരക്കാരും ഏറെ പ്രതിസന്ധികള്‍ നേരിടുകയാണെന്ന് ഏനാക്ഷി ഗാംഗുലി സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആരോപണം സത്യമാണെങ്കില്‍ താന്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Top