അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാത്തതെന്തെന്നു മോദിയോടു ചോദിക്കും: ഉദ്ദവ് താക്കറെ

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ കാലതാമസം വരുത്തുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ഭൂമിശാസ്ത്ര പുസ്തകങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളില്‍ പോലും പ്രധാനമന്ത്രി പോകുന്നു. എന്തുകൊണ്ടാണ് അയോധ്യയില്‍ പോകാത്തത്- വിജയദശമി ദിനത്തില്‍ റാലിയില്‍ സംസാരിക്കവെ ഉദ്ദവ് താക്കറെ ചോദിച്ചു.

നവംബര്‍ 25-ന് താന്‍ അയോധ്യയില്‍ പോകുമെന്നും രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ കാലതാമസമെന്തെന്നു പ്രധാനമന്ത്രിയോടു ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top