പേരരശിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ വിജയ്

ഹിറ്റ് സംവിധായകന്‍ പേരരശിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ വിജയ് എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ വിജയ്‌യെ നായകനാക്കി ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്ന് പേരരശ് തന്നെ വ്യക്തമാക്കുന്നു.

തിരുപ്പതി, ശിവകാശി എന്നീ ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയാണ് പേരരശും വിജയ്‌യും ഇതിനു മുമ്പ് ഒന്നിച്ചിട്ടുണ്ട്. രണ്ട് സിനിമകളും വന്‍ വിജയമായിരുന്നു. പുതിയ സിനിമയുടെ പ്രമേയം സംബന്ധിച്ചൊന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

Top