നെഹ്രു കുടുംബത്തിലെ ബിജെപി എംപി വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് ?

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ ബി.ജെ.പി. എം.പി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന് സൂചന.

നാളുകളായി വരുണ്‍ഗാന്ധി ബി.ജെ.പി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്.

മോദിയുടെ ഭരണത്തെ വിമര്‍ശിച്ച വരുണിനെ, ബി.ജെ.പി. പൂര്‍ണമായും തഴയുകയാണെന്നാണ് ഈയിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

മോദിയെ വിമര്‍ശിച്ചതിന്റെ ഫലമാണ് വരുണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഹാജി ജമാലുദ്ദീന്‍ പറഞ്ഞിരുന്നു.

കുടുംബങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കിലും രാഹുലും വരുണും പരസ്യമായി പരസ്പരം കുറ്റപ്പെടുത്താറില്ല. പ്രിയങ്കാ ഗാന്ധിയുടെ കുടുംബവുമായി വരുണിന് നല്ല അടുപ്പവുമുണ്ട്. കുറേ നാളുകളായി ബി.ജെ.പി. സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും വരുണ്‍ പങ്കെടുക്കാറില്ല.

Top