രേണു രാജിന്റേത് മികച്ച ആക്ഷന്‍പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍

കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എൻഎസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടർ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു.

വരുന്ന ദിവസങ്ങളിൽ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എൻഎസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോർപ്പറേഷനും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മുൻ കലക്ടർ മികച്ച ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിർമ്മാർജനത്തിന് ദീർഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവർത്തിച്ച് പ്രശ്‌നത്തെ തിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Top