ശിവസേന എന്‍ഡിഎ വിടുന്നു ; അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്

മുംബൈ: ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി.

ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയും ശിവസേന രംഗത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ ഇത്തരമൊരു നീക്കത്തിന് ധൈര്യപ്പെടുമായിരുന്നോ എന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം. വിശദീകരിക്കാന്‍ പോലും സമയം കൊടുക്കാതെ ധൃതി പിടിച്ചാണ് എംഎല്‍എമാരെ അയോഗ്യരാക്കിയതെന്നും ശിവസേന മുഖപത്രമായ സാമ്‌ന വിമര്‍ശിച്ചു.

അഴിമതിക്കും അനീതിക്കുമെതിരെ കാമ്പെയിന്‍ നടത്തിയതിനാലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുള്ള ലെഫ്റ്റനന്റ് ഗവര്‍ണര്‍ അവസരം മുതലെടുത്തു. എഎപിക്ക് പകരം ബിജെപിയായിരുന്നു അവിടെ ഭരണത്തിലെങ്കില്‍ എംഎല്‍എമാരെ ഇത്ര ധൃതി പിടിച്ച് അയോഗ്യരാക്കുമായിരുന്നോ? ബിജെപി ഏജന്റായാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

Top