Will selectors go for Mohammed Shami in India’s tour to Australia?

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ലോകകപ്പിനുശേഷം പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ മുഹമ്മദ് ഷാമി ടീമില്‍ തിരിച്ചെത്തും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം നല്കും. അതേസമയം മറ്റു പേസര്‍മാരായ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍ എന്നിവരില്‍ ആരൊക്കെ ടീമിലുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്നതില്‍ മൂവരും പരാജയപ്പെട്ടിരുന്നു. മുംബൈയിലാണ് സെലക്ഷന്‍ കമ്മിറ്റി യോഗം

Top