ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടും: എം.ബി.രാജേഷ്

തിരുവനന്തപുരം: ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എം.ബി.രാജേഷ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ശക്തമാക്കും. കടിയേറ്റാലും അപകടകരം ആകരുത്. ഇതിനാണ് പ്രഥമ പരിഗണന നൽകി വാക്സിനേഷൻ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവു നായുകളുടെ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ ചേർന്ന ഉദ്യോഗസ്ഥ തലത്തിൽ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മൃഗസ്നേഹികളെ പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞവർഷം നടത്തിയ വന്ധ്യംകരണത്തിന്റെ അത്രയും എണ്ണം ഇതുവരെ നടത്തി. തെരുവുനായകൾക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയായിരിക്കും ഡ്രൈവ്. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കും. വാക്സിനേഷൻ ഡ്രൈവിനായി കൂടുതൽ പേർക്ക് പരിശീലനം നൽകും. വാക്സിനേഷനായുള്ള എമർജൻസി പർച്ചേസ് മൃഗസംരക്ഷണ വകുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Top