വട്ടാണെന്നു പരിഹസിച്ചാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ച് പറയും ; കണ്ണന്താനം

alphones kannanthananm

തിരുവനന്തപുരം: മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നത് വേറൊരു പണിയും ഇല്ലാത്തതുകൊണ്ടാണെന്നും, ഇതൊക്കെ ആര് ശ്രദ്ധിക്കുന്നുവെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

എല്ലാവരും പരസ്പ്പരം പങ്കുവച്ചു ജീവിക്കുക എന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും, എന്നാല്‍, ഞാനും എന്റെ പിള്ളേരും എന്നതാണ് മലയാളിയുടെ ചിന്തയെന്നും, അതിനപ്പുറം ഒരു ലോകം അവര്‍ക്കില്ലെന്നും, കാശുള്ളവര്‍ പാവപ്പെട്ടവരെക്കുറിച്ചു കൂടി ചിന്തിക്കണമെന്നും, 67 ശതമാനം പേര്‍ക്ക് കക്കൂസ് എല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തിനു വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും, കക്കൂസ് ഇല്ലാത്തതിനെപ്പറ്റിയും, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെപ്പറ്റിയും ഒക്കെ പറയുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ആളുകള്‍ പരിഹസിക്കട്ടെ, എനിക്കിതൊക്കെ തമാശയാണ്, ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ, സമൂഹമാധ്യമങ്ങളില്‍ രാവിലെ മുതല്‍ തുടങ്ങുകയാണ് ചിലര്‍ കണ്ണന്താനം പറഞ്ഞു.

പെട്രോള്‍ വില വര്‍ധന പാവപ്പെട്ടവരെക്കൂടി ബാധിക്കില്ലേ എന്ന ചോദ്യത്തില്‍ ന്യായമില്ലെന്നും, 3.3 ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വര്‍ധനയെന്നും, ലോകത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Top