മമ്മൂട്ടിയുടെ പേരന്‍പിന്റെ ആദ്യ റിലീസ് ചൈനയിലാകുമോ?

നാഷണല്‍ അവാര്‍ഡ് ജേതാവ് റാമിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പേരന്‍പിന്റെ റിലീസ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ പിറന്നാല്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവകാര്‍ത്തികേയന്‍ ചിത്രം സീമാരാജ സെപ്റ്റംബര്‍ 13നാണ് റിലീസ് ചെയ്യുന്നത്.

അതേസമയം, പേരന്‍പിന്റെ വിജയത്തിനായി മറ്റൊരു ചിത്രത്തോട് മത്സരിക്കേണ്ടതില്ലെന്നും ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടാന്‍ സമയം വേണ്ടിവരുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എല്ലാ തിയറ്ററുകളിലും എല്ലാ ഷോകളിലും പേരന്‍പ് ഷോ നടത്തണമെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്.

ഷംഗായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം ലഭിച്ച പേരന്‍പിനായി ചൈനയിലെ വിതരണ കമ്പനികള്‍ ഫിലിം മേക്കേഴ്‌സിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിനിമ ചൈനയില്‍ റിലീസ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു. പ്രഖ്യാപനമുണ്ടായാല്‍ ചൈനയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന തമിഴ് ചിത്രമായിരിക്കും പേരന്‍പ്. 45,000 സ്‌ക്രീനുകളിലായിരിക്കും ചിത്രത്തിന്റെ പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആമിര്‍ ഖാന്റെ ദംഗലാണ് ചൈനയില്‍ പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top