‘ഞങ്ങള്‍ തമ്മിലുളള അകലം കൂടുതലാണ്’;സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിൽ ഇനി സിനിമ ഉണ്ടാകില്ല- ലാൽ

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ ഇപ്പോള്‍ ചിത്രങ്ങള്‍ ഒരുങ്ങാറില്ല. ഇനിയൊരിക്കലും സിദ്ദിഖ് -ലാല്‍ കോമ്പിനേഷന്‍ ഉണ്ടാവുകയില്ലെന്ന് നടനും സംവിധായകനുമായ ലാല്‍ തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തിലായിരുന്നു ലാല്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ ഞങ്ങള്‍ തമ്മിലുളള അകലം വളരെ കൂടുതലാണ്. ഞാനും സിദ്ദിഖും ദിവസവും കാണുന്ന ആളുകള്‍ വേറെയാണ്. സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടപ്പെട്ട് പോയി. രണ്ട് പേരും ഏറ്റവും അവസാനം ഒന്നിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യമായി. അതേസമയം മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനില്ല. പക്ഷേ മകന്റെ അടുത്ത സിനിമക്ക് തിരക്കഥ എഴുതും… എന്നാണ് താരം വ്യക്തമാക്കിയത്.

രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവൂ സ്പീക്കിങ്, ഗോഡ് ഫാദര്‍ പോലുളള സിനിമകള്‍ സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും ലാല്‍ പറഞ്ഞു.

Top