ഐപിഎലിൽ നിന്ന് പിന്മാറില്ല: അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്

കുറഞ്ഞ ലേലത്തുകയുടെ പേരിൽ ഐപിഎൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്.2.2 കോടി രൂപയാണ് സ്മിത്തിന് ലേലത്തിൽ കിട്ടിയത്. ഈ തുക കുറഞ്ഞുപോയെന്നും ഐപിഎലിൽ നിന്ന് സ്മിത്ത് പിന്മാറിയേക്കാൻ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി സ്മിത്ത് രംഗത്തെത്തിയത്.

“ഈ വർഷം ടീമിനോടൊപ്പം ചേരുന്നതിൽ ഞാൻ വളരെ ആകാംക്ഷാഭരിതനാണ്.കഴിഞ്ഞ വർഷത്തേതിനെക്കാൾ മികച്ച പ്രകടനം നടത്താനായി ടീമിനെ സഹായിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നു.”- സ്മിത്ത് പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിനായി കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും സ്മിത്ത് പറഞ്ഞു.

Top