will not send army to Syria, says Obama

വാഷിങ്ടണ്‍: സിറിയയിലേക്ക് കരസേനയെ അയക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കും മുന്‍പ് ഐഎസിനെ പൂര്‍ണമായി ഇല്ലായ്മ ചെയ്യാനാകില്ലെന്നും ഒബാമ പറഞ്ഞു.

സൈനിക ഇടപെടലുകള്‍കൊണ്ട് മാത്രം സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നാണ് ഒബാമ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അമേരിക്കയോ ബ്രിട്ടനോ സിറിയയിലേക്ക് കരസേനയെ അയച്ചാല്‍ അത് മണ്ടത്തരമാകും. കരസേനാ നീക്കം കൊണ്ട് മാത്രം ബശാറുല്‍ അസദ് സര്‍ക്കാറിനെ അട്ടിമറിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കും മുന്‍പ് ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ദുര്‍ബലപ്പെടുത്താന്‍ കഴിയും.

സിറിയ ഒരു സങ്കീര്‍ണമായ പ്രശ്‌നമാണെന്നും അതിന് എളുപ്പത്തില്‍ പരിഹാരം കാണാനാകില്ലെന്നും ഒബാമ പറഞ്ഞു.

സിറിയയിലെ റഷ്യന്‍ ഇടപെടലിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. അതേസമയം സിറിയന്‍ സര്‍ക്കാരും വിമത നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുകയാണ്.

Top