മുന്നണി വിടില്ല; പാര്‍ട്ടിയുടെ ആശങ്ക കോണ്‍ഗ്രസ് ഗൗരവത്തോടെ എടുത്തുവെന്ന് നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ആര്‍എസ്പി. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മൂലം വലിയ അവമതിപ്പുണ്ടായി. ആര്‍ എസ് പിയുടെ ആശങ്ക കോണ്‍ഗ്രസ് ഗൗരവത്തോടെ എടുത്തുവെന്നും പാര്‍ട്ടി നേതാക്കളായ ഷിബു ബേബി ജോണും എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.

ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമാണ്. ഇപ്പോള്‍ മുന്നണിയെ ശിഥിലമാക്കിയാല്‍ അത് വഞ്ചനാപരമാണ്. മത്സരിച്ച 5 മണ്ഡലങ്ങളില്‍ ആറ്റിങ്ങലും കൈപ്പമംഗലവും മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചവറയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായി. ഉച്ചിയില്‍ തൊട്ട ആളാണ് ഉദകക്രിയ ചെയ്യുന്നത് കണ്ടപ്പോള്‍ സദുദ്ദേശത്തോടെ പറഞ്ഞ പ്രസ്താവനയാണ് തന്റേതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിച്ചു.

 

Top