പ്രകൃതിയെ നശിപ്പിക്കുന്ന ഒന്നും താനിനി ചെയ്യില്ല; ജോജു ജോര്‍ജ്ജ്

കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന ഒന്നും താനിനി ചെയ്യില്ലെന്ന് നടന്‍ ജോജു ജോര്‍ജ്ജ്. നിലമ്പൂരില്‍ ഉരുള്‍പൊട്ടലുണ്ടായ പോത്തുകല്ല് സന്ദര്‍ശിച്ചതിന് ശേഷമാണ് തന്റെ ഈ തീരുമാനമെന്ന് താരം പറഞ്ഞു.

പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ആലോചനകള്‍ ഇനിയും തുടങ്ങിയില്ലെങ്കില്‍ വീണ്ടും നമ്മെ തേടി ദുരന്തമെത്തുമെന്നും താരം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് ഫേസ്ബുക്കിലിട്ടപ്പോള്‍ ഇരുനൂറോളം പേര്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ഇടുകയും അതിന്റെ രേഖ തനിക്ക് അയച്ച് തരുകയും ചെയ്‌തെന്നും താരം പറഞ്ഞു.

Top