നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല – തുഷാര്‍ വെള്ളാപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

“കഴിഞ്ഞ തവണ 37 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ അത്രയും സീറ്റുകളില്‍ മത്സരിക്കുമെങ്കിലും ബി.ജെ.പിയുമായി സീറ്റുകള്‍ വെച്ചുമാറാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിട്ടുണ്ട്.”ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഈ അഭ്യൂഹങ്ങളെ തള്ളുകയാണ് തുഷാര്‍.

കഴിഞ്ഞതവണ കുടം അടയാളത്തില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ ഹെല്‍മറ്റ് ചിഹ്നത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക.

Top