തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; സോണിയയോട് മാപ്പുപറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

ന്യൂഡൽഹി: രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പുചോദിച്ചതായി അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയ ശേഷം മാധ്യമങ്ങളോടാണ് ഈ വിവരം അദ്ദേഹം  പറഞ്ഞത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായി തുടരണോയെന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് ദിഗ് വിജയ് സിംഗും ശശി തരൂരും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Top