2025 ഓടെ 10 ല്‍ 6 പേര്‍ക്ക് യന്ത്രങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം

നുഷ്യരെപ്പോലെ യന്ത്രങ്ങളും ജോലിയില്‍ തുല്യമായ സമയം ചെലവഴിക്കാന്‍ തുടങ്ങുമ്പോള്‍ 2025 ഓടെ 10 ല്‍ 6 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേക്ക് ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരായിരുന്നു സര്‍വേയില്‍ പങ്കെടുത്ത 40 % തൊഴിലാളികളും. എന്നാല്‍ 56 % പേര്‍ ദീര്‍ഘകാല തൊഴിലുകള്‍ ഭാവിയില്‍ ലഭിക്കുമെന്ന് കരുതുന്നവരായിരുന്നു.

80 % തൊഴിലാളികള്‍ പുതിയ സാങ്കേതിക വിദ്യയില്‍ അധീനമായവരും സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ പ്രയത്നിക്കുന്നവരുമാണ്. 2020 ല്‍ 40 % തൊഴിലാളികള്‍ തങ്ങളുടെ ഡിജിറ്റല്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ലോക്ഡൗണില്‍ വീട്ടിലിരുന്ന കാലയളവ് ഉപയോഗപ്പെടുത്തി. 77 % പേര്‍ പുതിയ കഴിവുകള്‍ പഠിക്കാനോ വീണ്ടും പരിശീലനം നേടാനോ തയ്യാറാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ആളുകള്‍ ഇതുവരെ കരകയറിയിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. യന്ത്രങ്ങളെയും നിര്‍മിത ബുദ്ധിയെയും കൂടുതല്‍ ആശ്രയിക്കുന്നതിലൂടെ 85 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് എക്കണോമിക്‌സ് ഫോറം കഴിഞ്ഞ വര്‍ഷവും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

Top