അരവിന്ദ് കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി

Arvind Kejriwal

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇ മെയിലില്‍ ആണ് ഭീഷണി സന്ദേശം എത്തിയത്. നിങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോകും. നിങ്ങള്‍ക്ക് എന്ത് സംരക്ഷണമാണ് അവള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് മെയിലില്‍ പറയുന്നത്.

ഈ മാസം ഒമ്പതിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ ഹര്‍ഷിത കേജരിവാളിനു പൊലീസ് സംരക്ഷണം നല്‍കി.

Top