Will increase medical seats across country: Venkaiah Naidu

വിജയവാഡ: രാജ്യത്തെ മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്തി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജയവാഡയിലെ ബി.ജെ.പി സംസ്ഥാന ഒഫീസിലെ സന്ദര്‍ശനത്തിനിടെയാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മെഡിക്കല്‍ കമ്യൂണിറ്റികളുടെ ശ്രദ്ധായാകര്‍ഷിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെയും ആരോഗ്യമേഖലയിലെ മറ്റ് ഉദ്യോഗസ്ഥരുടെയും ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിലപാട് കൈക്കൊണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ജില്ലകളിലും പൊതുസ്വകാര്യ മേഖലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും പുതുതായി നിര്‍മിക്കുന്ന മെഡിക്കല്‍ കോളേജുകള്‍ ജില്ലകളുടെ ആസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ കീഴില്‍ അംഗികൃതമാക്കുമെന്നും നായിഡു പറഞ്ഞു

Top