ഷാജ് കിരണിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറും

കൊച്ചി: സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഷാജ് കിരണിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറും. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഇവർ നടത്തിയ സംഭാഷണം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈമാറുന്നത്. ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രാഹിമി്നറെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ അഞ്ച് മണിക്കൂർ പിന്നിട്ടു.

തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുടെ കേസിൽ ഇടപെട്ടോ എന്നാണ് പൊലീസ് പ്രധാനമായും തേടുന്നത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്ന ഷാജിന്റെ പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടുന്നുണ്ട്.

Top