ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ്

റിയാദ്: ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവു നല്‍കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി.

ഇതു സംബന്ധിച്ച നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഇത് അടുത്ത വര്‍ഷം ജൂണ്‍ വരെ നീട്ടി നല്‍കുന്നതിന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.

ഒരു വര്‍ഷം ഇന്‍ഷുറന്‍സ് ക്ലൈം ചെയ്യാത്ത പോളിസി ഉടമകള്‍ക്ക് 15 ശതമാനമായിരിക്കും നിരക്ക് ഇളവ് ലഭിക്കുക.

രണ്ടു വര്‍ഷം ക്ലൈം ചെയ്യാത്തവര്‍ക്ക് 25 ശതമാനവും മൂന്നു വര്‍ഷം അപകടം വരുത്താത്തവര്‍ക്ക് 30 ശതമാനവുമായിരിക്കും ഇളവു ലഭിക്കുന്നത്.

ഇതിന് പുറമേ ഒരേ കമ്പനിയുടെ ഇന്‍ഷുറന്‍സ് പോളിസി തുടരുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും അനുവദിക്കും.

Top