ഒന്നിന് പത്തെന്ന നിലയില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

army

ന്യൂഡല്‍ഹി: ഒരു ബുള്ളറ്റിന് പത്തെന്ന നിലയില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍. ‘ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നതും, അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നതുമെല്ലാം പാക്കിസ്ഥാന്റെ പൊതു സ്വഭാവമായി മാറിയിരിക്കുകയാണ്. ഇതിന് ആഭ്യന്തര വകുപ്പും, പ്രതിരോധ വകുപ്പും കാശ്മീര്‍ പൊലീസും ഒരുമിച്ച് ചേര്‍ന്ന് മറുപടി നല്‍കണമെന്നും ആഹിര്‍ പറഞ്ഞു.

‘ആദ്യത്തെ വെടിയുണ്ട നമ്മളില്‍ നിന്നാകരുത്, എന്നാല്‍ അത് അവരുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഒന്നിന് പകരം പത്തായി തിരിച്ചു നല്‍കണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ വെടിവയ്പ്പില്‍ കഴിഞ്ഞ ദിവസം രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ പാക് സേന നടത്തിയ വെടിവയ്പ്പിന് മറുപടിയായി ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ ഏഴ് പാകിസ്ഥാനി സൈനികരും കൊല്ലപ്പെട്ടിരുന്നു.

Top