‘നിരപരാധി, കള്ളക്കേസിൽ കുടുക്കി’, മാനനഷ്ട കേസ് നൽകുമെന്ന് എകെജി സെന്റർ ആക്രമണ കേസിലെ പ്രതി

തിരുവനന്തപുരം : നിരപരാധിയായ തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നൽകുമെന്നും എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ. ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം. സർക്കാരും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എകെജി സെന്റർ ആക്രമണ കേസിൽ തന്നെ കുടുക്കിയതെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ ആരോപിച്ചു.

പൊലീസ് പറയുന്ന സമയത്ത്  ഗൌരിശരപട്ടത്ത് ഊബർ ഓടുകയായിരുന്നു. വൈകിട്ട് 5 മണിവരെ കെഎസ്ഇബിക്കായി ഓടുന്ന വണ്ടി വൈകിട്ട് ഊബർ ഓടിക്കുന്നതാണ്. സ്കൂട്ടിയെ കുറിച്ച് അറിവൊന്നുമില്ല. അതിന്റെ വിവരങ്ങളും തെളിവുകളുമുണ്ട്. പൊലീസ് പറയുന്ന സമയത്ത് വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട്. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള ഫോട്ടോകളാണ് ടീഷർട്ട് തെളിവെന്ന് സ്ഥാപിക്കാൻ അന്വേഷണ സംഘം ഉപയോഗിച്ചതെന്നും മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും ജിതിൻ വിശദീകരിച്ചു.

Top