‘Will enact law to build temple’, tweets Subramanian Swamy

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് അനിവാര്യമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനായി സരയു നദിക്ക് മറുകരയില്‍ മുസ്‌ലീം പള്ളി നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സൗദി അറേബ്യയിലും മറ്റ് മുസ്‌ലീം രാജ്യങ്ങളിലും പള്ളി നിസ്‌ക്കാര പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുള്ള ഇടമാണ്. ഇവിടെ ഒരു പള്ളിയെ സ്ഥിരമായി ആശ്രയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതാണ് പതിവ്. ഇത് ഇന്ത്യയിലും പിന്തുടരണമെന്നും രാമ ജന്മസ്ഥലം മാറ്റുവാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ പള്ളി എവിടെ വേണമെങ്കിലും നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനായി സുപ്രീംകോടതി മധ്യസ്ഥ ചര്‍ച്ചകള്‍ വഹിക്കാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി തന്റെ നിലപാടുമായി രംഗത്തെത്തിയത്.

അയോധ്യ കേസ് പരിഹരിക്കുന്നതിന് ഉചിതമായ മധ്യസ്ഥനെ തനിക്ക് നിര്‍ദേശിക്കുവാന്‍ സാധിക്കുമെന്നും കേസില്‍ ഉചിതമായ നടപടി മാര്‍ച്ച് 31നുള്ളില്‍ ഉപകോടതി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top