മോദി-അമിത്ഷാ കൂട്ടുകെട്ടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാര്‍, കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മോദി അമിത് ഷാ ടീമില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍. രാജ്യം അപകടത്തിലാണ്. മോദി ആമിത്ഷാ ഭരണം തുടരാതിരിക്കാന്‍ തങ്ങളുടെ പാര്‍ട്ടി എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബില്‍, അഭിഷേക് സിങ്‌വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

സഖ്യം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും കപില്‍ സിബല്‍ ഒഴിഞ്ഞു മാറി. ഞങ്ങളെക്കാള്‍ അധികം ഇതു സംബന്ധിച്ച് കെജ്‌രിവാളിന് അറിയാമെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കൂ എന്നുമായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.

കോണ്‍ഗ്രസുമായി സഖ്യത്തിന് ഈ നിമിഷവും തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദ്യയും അറിയിച്ചു. എന്നാല്‍, ഡല്‍ഹി മാത്രമായുള്ള സഖ്യത്തിന് താല്‍പര്യമില്ലെന്നും മനീഷ് സിസോദ്യ പറഞ്ഞു.

Top