ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാച്ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായപ്പോള്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജന്റെ ഓഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.