രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുതിയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠ്യപദ്ധതി ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ അദ്ധ്യയന മാധ്യമമായി മാതൃഭാഷ ഉപയോഗിക്കും എന്നതിന് ശക്തമായി ഉറപ്പ് നല്‍കുന്നു. ഭാഷ ഒരു പഠന രീതി മാത്രമാണെന്നും അതില്‍ത്തന്നെ ഒരു പഠനമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയം പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഭാഷ പഠിക്കാനായി ചിലവഴിക്കരുതെന്ന് നാം കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top