ഗുരുതര തെറ്റ് ഷാഫി പറമ്പില്‍ ചെയ്തിട്ടുണ്ട്, ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നല്‍കും; എ കെ ബാലന്‍

പാലക്കാട്: ജില്ലയിലെ നവകേരളാസദസ്സില്‍ പങ്കെടുത്തതിന് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തതെതിനെതിരെ സിപിഐഎം നേതാവ് എകെ ബാലന്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്, രാഷ്ട്രീയമായി ഗോപിനാഥ് ആലോചിക്കട്ടെയെന്നും അദ്ദേഹം. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലന്‍ പറഞ്ഞു.

ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നല്‍കുമെന്ന് എകെ ബാലന്‍ പറഞ്ഞു. ഗോപിനാഥ് ചെയ്തതിലും ഗുരുതര തെറ്റാണു ഷാഫി പറമ്പില്‍ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തു ഇരുന്ന് പറഞ്ഞവര്‍ക്കെതിരെ നടപടിയില്ലെന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി. ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവര്‍ തീരുമാനമെടുത്താല്‍ സിപിഐഎം പോസിറ്റീവ് ആയ തീരുമാനങ്ങള്‍ എടുക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി.

അതേസമയം 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്നാണ് എവി ഗോപിനാഥ് ചോദിച്ചു. പാര്‍ട്ടിയില്‍ നിന്ന് റാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്. ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിതെന്നും അദ്ദേഹം പരിഹസിച്ചു. നോര്‍ത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Top