എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍ ദുരന്തം: റെയില്‍വെ മേല്‍പ്പാലം സൈന്യം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിപക്ഷം

മുംബൈ: മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ നടപ്പാലം സൈന്യം പുനനിര്‍മിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്.

23 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മ്മിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചിരുന്നു.

ഇതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനമുയര്‍ന്നത്. സിവില്‍ ജോലികള്‍ക്കുള്ളതല്ല സൈന്യം എന്നും സൈന്യത്തെ അവസാന മാര്‍ഗം എന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

സൈന്യത്തെ ആദ്യ ഉപാധിയായി കാണരുതെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പ്രതികരിച്ചു.

അതിര്‍ത്തിയിലെ ആവശ്യങ്ങള്‍ക്കിടയിലും പ്രശ്‌നത്തിന്റെ ഗൗരവം മുന്‍ നിര്‍ത്തിയാണ് സൈന്യത്തെ വിളിക്കുന്നതെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ജനുവരി 30നകം പാലം നിര്‍മിക്കും. നിര്‍മാണാവശ്യങ്ങള്‍ക്കായി സൈന്യത്തെ വിളിക്കുന്നത് ഇത് ആദ്യമായിട്ടാകും എന്നും സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി പറഞ്ഞു. നിര്‍മ്മല സീതാരാമന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഫട്‌നാവിസ് തകര്‍ന്ന പാലം സൈന്യം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്.

Top