വന്യജീവി സംരക്ഷണത്തിനായി നാഷണല്‍ ട്രസ്റ്റ് 460 ഏക്കര്‍ ഭൂമി സ്വന്തമാക്കി

ലണ്ടന്‍ : നൂറുകണക്കിന് ഏക്കര്‍ പുഷ്പ സമൃദ്ധമായ ഭൂപ്രദേശം വാങ്ങിക്കുവാന്‍ ഇംഗ്ലണ്ടിലെ സന്നദ്ധ സംഘടനയായ നാഷണല്‍ ട്രസ്റ്റ് തീരുമാനിച്ചു. ആശങ്കയുണര്‍ത്തും വിധം വന്യജീവികളുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നുണ്ട്. അതിനുള്ള പരിഹാരമെന്ന നിലയിലാണ് ഭൂപ്രദേശം വാങ്ങിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

460 ഏക്കര്‍ വരുന്ന ഭൂപ്രദേശം 2.15 മില്യന്‍ പൗണ്ടിനാണ് നാഷണല്‍ ട്രസ്റ്റ് വാങ്ങിക്കുന്നത്. സ്റ്റോണി മിഡില്‍ട്ടണിലുള്ള 198 ഏക്കറും , ബക്‌സ്റ്റണിലെ 262 ഏക്കറും ഉള്‍പ്പെടുന്ന ഭൂപ്രദേശമാണ് വാങ്ങുന്നത്. ഇവിടെ പുഷ്പങ്ങള്‍ നിറഞ്ഞ പുല്‍മേടുകളാണ്. അതോടൊപ്പം ചിത്രശലഭങ്ങള്‍, ചെറുപ്രാണികള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ ആവാസ കേന്ദ്രവുമാണ്. ഇംഗ്ലണ്ടില്‍ എല്ലാവര്‍ഷവും ജൂല്ലൈ ഒന്നിന് നാഷണല്‍ മെഡോസ് ദിനമായി ആചരിക്കാറുണ്ട്. ഈ വര്‍ഷം ദിനാചരണത്തിനാണ് 460 ഏക്കര്‍ ഭൂമി വാങ്ങുന്ന കാര്യം നാഷണല്‍ ട്രസ്റ്റ് പ്രഖ്യാപിച്ചത്.

Top