വയനാട്ടില്‍ വനംവാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം

 വയനാട്ടില്‍ വനംവാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ താല്‍ക്കാലിക വാച്ചര്‍ വെങ്കിട്ട ദാസിനെയാണ് വന്യജീവി ആക്രമിച്ചത്.  രാത്രി എട്ടേ മുക്കാലോടെ അരണപ്പാറ ഭാഗത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ടദാസിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലിയാണ് ആക്രമിച്ചതെന്നാണു സംശയം. രാത്രി  അരണപ്പാറ പള്ളിമുക്കിലാണു സംഭവം. തലയ്ക്കു പരുക്കേറ്റ വെങ്കിട്ടദാസിനെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top