ഹവായില്‍ കാട്ടുതീ പൂര്‍ണമായും അണയ്ക്കാനായില്ല; ഇതുവരെ കൊല്ലപ്പെട്ടത് 99 ആളുകള്‍

ഹവായ്: യുഎസിലെ ഹവായില്‍ കാട്ടുതീ പൂര്‍ണമായും അണയ്ക്കാനായില്ല എന്ന് അധികൃതര്‍. അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കാട്ടുതീ 99 പേരുടെ ജീവനെടുത്തുവെന്നാണു കണക്ക്. വിനോദസഞ്ചാരത്തിനു പേരുകേട്ട ലഹൈന, മൗവി എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇവിടെ നിന്നും പതിനായിരക്കണക്കിനുപേരെയാണു മാറ്റിപ്പാര്‍പ്പിച്ചത്.

തീ പടര്‍ന്നപ്പോള്‍ പലരും സമുദ്രത്തില്‍ ചാടി. മുന്നറിയിപ്പു സൈറണ്‍ പ്രവര്‍ത്തിപ്പിക്കാതെ ഫേസ്ബുക്കിലും മറ്റുമായി അപ്‌ഡേറ്റ്‌സ് ഇട്ട് അധികൃതര്‍ അബദ്ധം കാട്ടിയെന്നും ആക്ഷേപമുണ്ടായി. വരണ്ട കാലാവസ്ഥയും കാറ്റുമാണു തീപിടിക്കാനുള്ള കാരണമെന്നാണു വിലയിരുത്തല്‍. റിസോര്‍ട്ട് സിറ്റിയെന്നു പേരുകേട്ട ഇടമാണ് ലഹൈന. മാവിയില്‍ 20 ലക്ഷം വിനോദസഞ്ചാരികള്‍ വര്‍ഷം തോറും എത്തുന്നുവെന്നാണു കണക്ക്.

Top