ഓസ്‌ട്രേലിയയില്‍ കാട്ടുതീ; നിരവധി വീടുകള്‍ അഗ്‌നിക്കിരയായി, ഒരാള്‍ക്ക് പരിക്കേറ്റു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍
അഗ്‌നിക്കിരയായി. കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് ആളപായങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില നാല്‍പ്പത് ഡിഗ്രി വരെ എത്തിയത് ജനജീവിത്തത്തെ ബാധിച്ചിട്ടുണ്ട്. നൂറിലധികം അഗ്‌നിശമനസേനാംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തിലാണ്.

Top