കാട്ടു തീ; പോര്‍ച്ചുഗലിലെ കാസ്റ്റലോ ബാര്‍നോ മേഖലയില്‍ വനം കത്തി നശിക്കുന്നു

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ കാസ്റ്റലോ ബാര്‍നോ മേഖലയില്‍ കാട്ടു തീ പടരുന്നു. തലസ്ഥാനമായ ലിസ്ബണില്‍ നിന്ന് 200 കിലോ മീറ്റര്‍ മാത്രം അകലെയാണ് തീപിടുത്തമുണ്ടായത്.1100 അഗനിശമന സേന പ്രവര്‍ത്തകരും 340 വാഹനങ്ങളും മുഴുസമയവും പരിശ്രമിച്ചിട്ടും തീ അണക്കാനായില്ല.

പ്രദേശത്ത് മുഴുവന്‍ സമയ ഹെലികോപ്റ്ററുകളും തീ അണക്കാന്‍ നിലയുറപ്പിച്ചിട്ടുണ്ട്. തീ അണക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ നാല് അഗ്‌നിശമന പ്രവര്‍ത്തകര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ദുര്‍ഘടമായ ഭൂപ്രദേശമായതിനാലാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇതുവരെ 60 ശതമാനം മാത്രമേ തീ അണക്കാന്‍ സാധിച്ചിട്ടുള്ളുവെന്നത് കടുത്ത ആശങ്ക പരത്തുന്നുണ്ട്.

Top