വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വാക്കുകള്‍ മന്ത്രിമാര്‍ കേള്‍ക്കുന്നത് തെറ്റല്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വനംമന്ത്രിയെ വിമര്‍ശിച്ച കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണെന്നും ആനയുടെ ആരോഗ്യം സംബന്ധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വാക്കുകള്‍ മന്ത്രിമാര്‍ കേള്‍ക്കുന്നത് തെറ്റല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് വനംമന്ത്രി അട്ടിമറിച്ചുവെന്നുമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിവാദ പ്രസ്താവന. എന്നാല്‍ പിന്നീട് വനം മന്ത്രി സമ്മര്‍ദ്ദത്തിലകപ്പെട്ട് തീരുമാനം അട്ടിമറിച്ചു. വിഷയത്തിലുള്ള കെ.രാജുവിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചിരുന്നു.

Top