വെന്തെരിഞ്ഞ് പോര്‍ച്ചുഗല്‍; പടര്‍ന്നു കയറി കാട്ടുതീ, രക്ഷാപ്രവര്‍ത്തനം തുടരുന്നു . . .

മാഡ്രിഡ്: വേനലിന്റെ കാഠിന്യം ഏറിവരുമ്പോള്‍ തെക്കന്‍ പോര്‍ച്ചുഗലിലെ അല്‍ഗാര്‍വ് മേഖലയില്‍ കാട്ടുതീ പടര്‍ന്നു. ഏക്കര്‍ കണക്കിന് പുല്‍മേടുകളും വനവും കത്തിനശിച്ചു.

ഏഴുനൂറിലധികം അഗ്‌നിശമന സേനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

പോര്‍ച്ചുഗലിലെ കൂടിയ താപനില 46 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.

മറ്റൊരു യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും സമാന സാഹചര്യമാണുള്ളത്.

വരും ദിവസങ്ങളിലും ചൂടിന്റെ കാഠിന്യം കൂടാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

Top