ടെന്റില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; റിസോര്‍ട്ട് ഉടമയും മാനേജരും അറസ്റ്റില്‍

മേപ്പാടി:സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ടിന്റെ ഉടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസ്, മാനജേറായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടേയും അറസ്റ്റ് ഉച്ചയോടെ പൊലീസ് രേഖപ്പെടുത്തി.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവയെല്ലാം. അറസ്റ്റ് മുന്‍കൂട്ടി കണ്ട റിസോര്‍ട്ട് ഉടമകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവും മുന്‍പാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Top