അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരി(45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയിൽ ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

മല്ലീശ്വരിയെ ഉടൻ അഗളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കാവുണ്ടിക്കൽ. കഴിഞ്ഞ കുറച്ചു ദിവസത്തിനു മുൻപ് പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. തുടർന്ന് വനംവാച്ചർമാരും മറ്റും ചേർന്ന് ആനകളെ കാട്ടിലേക്ക് മടക്കി അയച്ചിരുന്നു.

Top