കാട്ടാനയുടെ ആക്രമണത്തില്‍ സേലം സ്വദേശിയായ തീര്‍ത്ഥാടകന്‍ മരിച്ചു

ശബരിമല: ശബരിമല സന്ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തിയ പരമശിവം(35)ആണ് മരിച്ചത്. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവം. എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയാണിത്.

ആയിരങ്ങളാണ് മകരവിളക്ക് കാലത്ത് ഇതുവഴി നടന്നു വരുന്നത്. രാത്രിയില്‍ ഇവര്‍ വിശ്രമിച്ച ഇഡിസി കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാന്‍ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Top