കാട്ടുപോത്തിന്റെ ആക്രമണം; കോതമംഗലത്ത് ആദിവാസി യുവാവ് മരിച്ചു

കോതമംഗലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. വെള്ളാരംകുത്തിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

മൂന്നുപേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. വാഹനം സൗകര്യമെത്താത്ത മേഖലയിലാണ് ആക്രമണം നടന്നത്.

Top