കോഴിക്കോട് വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനുള്ളില്‍ കയറിയ കാട്ടു പന്നികളെ വെടിവച്ചു കൊന്നു. ലൈസന്‍സുള്ള കര്‍ഷകരെത്തിയാണ് രണ്ടു പന്നികളെയും മുറിക്കുള്ളില്‍ വച്ച് വെടിവച്ചത്.

പന്നികളെ ജീവനോട് കൊണ്ടുപോകാന്‍ വനപാലകര്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. ഡിഎഫ്ഒ വന്ന് പന്നികളെ കൊന്നതിന് ശേഷം കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

ചക്കിട്ടപ്പാറ സ്വദേശി ഗംഗാധരനാണ് ഒരു പന്നിയെ കൊന്നത്. ഇതിന് ശേഷം തോക്ക് കേടായതിനെ തുടര്‍ന്ന് അവിടനല്ലൂര്‍ സ്വദേശി രഘുനാഥന്‍ എത്തി രണ്ടാമത്തെ പന്നിയെയും കൊന്നു. കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല കെഎസ്ഇബിയിലെ ജീവനക്കാരനായ ആലമല മോഹനന്‍ എന്നയാളുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്നി കയറിയത്.

Top